കോട്ടയം: കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിലെ ഭരണങ്ങാനം അസീസി ആശ്രമ അംഗമായ ബ്രദർ സിറിയക് പനന്താനം (87) നിര്യാതനായി. കോതമംഗലം പൈങ്ങോട്ടൂർ പനന്താനം പരേതരായ മാത്യു-ഏലി ദമ്പതികളുടെ മകനാണ്. കാവാലം, പേരാമ്പ്ര, പയ്യന്നൂർ, കൊല്ലം, ബത്തേരി, വലിയതുറ, മൂവാറ്റുപുഴ, കോട്ടയം, ഭരണങ്ങാനം ആശ്രമങ്ങളിൽ അംഗമായിരുന്നു. സഹോദരങ്ങൾ: ത്രേസ്യാമ്മ മാത്യു പയ്യനാട്ട് ആർപ്പൂക്കര, അന്നമ്മ ജോർജ് ഈരേത്രയിൽ എടത്വ, പരേതരായ വർക്കി മത്തായി കുട്ടമ്പുഴ, ജോസഫ് മത്തായി വടാട്ടുപാറ, ആഗസ്തി മത്തായി പൈങ്ങോട്ടൂർ, മേരി തോമസ് പാരിക്കലാത്ത് രാജാക്കാട്, സി. സ്റ്റാനി എസ്.എ.ബി.എസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭരണങ്ങാനം അസീസി ആശ്രമത്തിൽ.