ചങ്ങനാശ്ശേരി: ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പിതാവ് ചങ്ങനാശ്ശേരി അങ്ങാടി പ്രക്കാട്ട് പി.ജെ. സെബാസ്റ്റ്യൻ (അപ്പച്ചി -91) നിര്യാതനായി. ഭാര്യ: തങ്കമ്മ സെബാസ്റ്റ്യൻ. മറ്റുമക്കൾ: തങ്കച്ചൻ, ഷാജി, ബിന്ദു, പരേതനായ ദേവസ്യാച്ചൻ. മരുമക്കൾ: സെലീനാമ്മ കൊല്ലംതറ മൂട്ടാർ, രേഖ കുന്നുപറമ്പിൽ അങ്ങാടി, ശ്രീനിവാസ് ബംഗളൂരു, മഞ്ജു കാവിൽ അങ്ങാടി. മൃതദേഹം ഞായറാഴ്ച രാവിലെ അങ്ങാടിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി സെമിത്തേരിയിൽ.