കാന്‍സര്‍ ചികിത്സകന് ഡോ. സി.പി. മാത്യു
ചങ്ങനാശ്ശേരി: കാന്‍സര്‍ രോഗ ചികിത്സകന് ചങ്ങനാശ്ശേരി തുരുത്തി ചിറക്കടവില്‍ ഡോ. സി.പി. മാത്യു (93) നിര്യാതനായി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പൽ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1954ല്‍ സര്‍വിസില്‍ പ്രവേശിച്ച ഡോക്ടര്‍ കാന്‍സര്‍ ചികിത്സാരംഗത്ത് തേൻറതായ മാര്‍ഗം കണ്ടെത്തിയ വ്യക്തിയാണ്.
ചൊവ്വാഴ്ച പുലര്‍ച്ച തുരുത്തിയിലെ വീട്ടില്‍ െവച്ചായിരുന്നു അന്ത്യം. ഭാര്യ: വായ്പൂര് അടിപ്പുഴ കുടുംബാംഗം പരേതയായ റോസി ജേക്കബ് (ബി.സി.എം കോളജ് മുന്‍ അധ്യാപിക). മക്കള്‍: മോഹന്‍, ജീവന്, സന്തോഷ്. മരുമക്കള്‍: അന്ന, നിമ്മി, ആനി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയില്‍ എത്തിക്കും. സംസ്കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.