തുരുത്തി: തിരുവനന്തപുരം മലബാര്‍ പ്രോവിന്‍സ് അംഗവും മണിയങ്കേരിക്കളം പരേതരായ വര്‍ഗീസ്- അന്നമ്മ ദമ്പതികളുടെ മകനുമായ ഫാ. അലക്സാണ്ടര്‍ മണിയങ്കേരിക്കളം ഒ.സി.ഡി (ഫിലിപ്പച്ചന്---79) നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതല്‍ തെള്ളകം ചെറുപുഷ്പാശ്രമത്തില്‍ പൊതുദര്‍ശനത്തിനുവെക്കും.
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിെൻറ മുഖ്യകാര്‍മികത്വത്തില്‍ മൂവാറ്റുപുഴ ലിസ്യൂ സെൻററില്‍ ആരംഭിക്കും. ബംഗളൂരു, എറണാകുളം, ഏറ്റുമാനൂര്‍, ചെങ്കുളം, മൂവാറ്റുപുഴ, തിരുവനന്തപുരം, പോട്ട എന്നിവിടങ്ങളിൽ അൽമായ കര്‍മലീത്ത സഭ ഡെലിഗേറ്റ് പ്രോവിന്ഷ്യാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: പരേതനായ കുട്ടപ്പന്, കെ.വി. ജോസഫ് (അപ്പച്ചന്), കുഞ്ഞച്ചന്, ത്രേസ്യാമ്മ ജയിംസ്, മറിയമ്മ ജേക്കബ്, പരേതയായ വത്സമ്മ.