ഉരുളികുന്നം: വളഞ്ഞതോട് പി.എൻ. പുരുഷോത്തമൻ നായർ (കുട്ടപ്പൻ നായർ -84) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുളികുന്നത്തെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു. പിന്നീട് സി.പി.എമ്മിെൻറ സജീവപ്രവർത്തകനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: വി.പി. സുകുമാരൻ നായർ (സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), ബാലാമണിയമ്മ, പ്രസന്നകുമാരി ( നഗരസഭ മുൻ കൗൺസിലർ, പാലാ), അമ്പിളി. മരുമക്കൾ: ചന്ദ്രിക(പന്താക്കൽ, പൂഞ്ഞാർ), സോമനാഥ മേനോൻ (ഐക്കരതെക്കേതിൽ, പനച്ചികപ്പാറ), ജയകുമാർ (മോനിപ്പള്ളിയിൽ, മുരിക്കുംപുഴ, പാലാ), രാജേഷ്(പുളിംപള്ളിൽ, മല്ലപ്പള്ളി).