ഏറ്റുമാനൂര്‍: മാന്നാനത്ത് കള്ളുഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു.
അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷാണ് (46) മരിച്ചത്. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷിനെ (50) ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്. മാന്നാനം - അതിരമ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പിെൻറ വളപ്പില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം.
ഒരേ നാട്ടുകാരും പരിചയക്കാരുമാണ് സന്തോഷും രതീഷും. രാവിലെ മുതല്‍ തന്നെ ഇവര്‍ മദ്യപിച്ചിരുന്നതായാണ് പറയുന്നത്. വൈകീട്ട് കള്ളുഷാപ്പിനടുത്ത് എത്തിയ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഷാപ്പ് അടക്കുന്നതിനിടെയാണ് മുന്‍വശത്ത് ഇരുട്ടത്ത് കുത്തേറ്റുകിടക്കുന്ന സന്തോഷിനെ കണ്ടത്. ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കസ്റ്റഡിയിലെടുത്ത രതീഷിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. സന്തോഷിെൻറ മാതാവ്: കൗസല്യ. ഭാര്യ: ജയശ്രീ. മക്കൾ: അരവിന്ദ്, അഞ്ജന.