തൊടുപുഴ: തെക്കുംഭാഗം കാവാലത്ത് തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. അറക്കുളം മൈലാടൂർ കുടുംബാംഗമാണ്. മക്കൾ: ടോമി കാവാലം (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രസിഡന്റ് തെക്കുംഭാഗം സർവിസ് സഹകരണ ബാങ്ക്), ജോസ് തോമസ്, ബേബി കാവാലം (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഇടവെട്ടി ഗ്രാമപഞ്ചായത്ത്), സജി കാവാലം (പ്രസിഡന്റ്, തലയനാട് ക്ഷീരസംഘം), ജിസ്മോൾ. മരുമക്കൾ: ലാലി, ജെയ്മോൾ, ജോമോൾ, ബെസി, ജെയിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.