മൂവാറ്റുപുഴ: പൊതുപ്രവർത്തകൻ കാവുങ്കര തെറ്റിലമാരിയിൽ (പൂതയിൽ) ടി.എം. യൂസുഫ് (റൂഹി യൂസുഫ് -93) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പുത്തൻപുരയിൽ ഹലീമ. മക്കൾ: ഇസഡ്, റൂഹി, റൈന, റൂസ്മി, റസ്ലി, റസ്വി (സൗദി). മരുമക്കൾ: ഷറീന, മുഹമ്മദ്, ജമാൽ, സജ്ന, പരേതരായ അലിയാർ, അഷ്റഫ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൂവാറ്റുപുഴയിലെ സെൻട്രൽ ജുമാമസ്ജിദ്, മാർക്കറ്റ്, നെഹ്റു പാർക്ക് എന്നിവയുടെ ആദ്യകാല ചിത്രങ്ങൾ റൂഹി യൂസുഫ് പകർത്തിയതാണ്. മുസ്ലിംലീഗ് പ്രവർത്തകനായി പൊതുരംഗത്ത് എത്തിയ യൂസുഫ്, സേനൻ വൈദ്യൻ എന്ന കമ്യൂണിസ്റ്റ് നേതാവിെൻറ സ്വാധീനത്തിൽ പാർട്ടി അംഗമായി. കാവുങ്കരയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ച ഇദ്ദേഹം 1952ലെ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂവാറ്റുപുഴയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഫിലിം സൊസൈറ്റിയുടെയും സിംല മ്യൂസിക് ക്ലബ്ബിെൻറയും പ്രസിഡൻറായിരുന്നു. തിരു-കൊച്ചി പാർട്ടി വേദികളിൽ വിപ്ലവഗാനങ്ങളിലൂടെ ശ്രദ്ധേയരായ ആലി സഹോദരന്മാർ എന്ന പ്രശസ്ത സംഘത്തിൽ പി.എം. അലിയാർ, പി.ഇ. അലിയാർ, ടി.എം. ഉമ്മർ എന്നിവരോടൊപ്പം ടി.എം. യൂസുഫും അംഗമായിരുന്നു.