പറവൂർ: മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ പരേതനായ മുഹമ്മദ് കാസിമിെൻറ മകൻ മീരാൻസ ചിന്നമോനാണ് (58) ചേന്ദമംഗലം പാലത്തിനുസമീപം പുഴയിൽ വീണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ അഞ്ചിന് പതിവുപോലെ വഞ്ചിയിൽ പോയതാണ്. ഉച്ചയോടെ പുഴയിലേക്ക് വീണ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: താഹിറ. മക്കൾ: ഷെറീന, ഷെമീന, ഷെഫീക്, ഷെമിത.