അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപത അംഗം ഫാ. മാത്യു വാളൂക്കാരൻ (84) നിര്യാതനായി. വിശ്രമജീവിതം നയിച്ചിരുന്ന കറുകുറ്റി സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിലായിരുന്നു അന്ത്യം. വാളൂക്കാരൻ ദേവസിയുടെയും മറിയത്തിന്റെയും മകനായി ജനിച്ച ഫാ.മാത്യു 1966 മാർച്ച് 11ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വൈക്കം, മുട്ടം പള്ളികളിൽ അസി. വികാരിയായും ഉഴുവ, തുണ്ടത്തുംകടവ്, വരാപ്പുഴ, കവരപ്പറമ്പ്, മംഗലശ്ശേരി, ഉദയനാപുരം ഓർസ്ലേം, നാലുകെട്ട്, നെടുങ്ങാട്, സൗത്ത് പറവൂർ, മാണിക്യമംഗലം, വള്ളുവള്ളി, കീച്ചേരി, കാതിക്കുടം, പല്ലംതുരുത്ത്, കുടവെച്ചൂർ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കുഞ്ഞുവറീത്, ജോസഫ്, പൗലോസ്. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമുതൽ ഒമ്പതുവരെ സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിലും ശേഷം സഹോദരൻ വാളൂക്കാരൻ ജോസഫിന്റെ വസതിയിലും 1.30ന് കറുകുറ്റി ഫൊറോന പള്ളിയിലും പൊതുദർശനത്തിന് വെക്കും. മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ വൈകീട്ട് മൂന്നിന് കറുകുറ്റി സെന്റ് ഫ്രാൻസിസ് സേവിയർ ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയോടെയായിരിക്കും സംസ്കാര ശുശ്രൂഷ.