മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ പാസ്കൽ (91) നിര്യാതയായി. തലയനാട്, കരിമണ്ണൂർ, ഉടമ്പന്നൂർ, പൈങ്ങോട്ടൂർ, തൊടുപുഴ, വെള്ളയാംകുടി, ഏഴല്ലൂർ, തെന്നത്തൂർ, തേവര, തലയനാട്, വാഴപ്പിള്ളി, നിർമലസദൻ, പള്ളിക്കാമുറി, ഇഞ്ചൂർ, നിർമലഭവൻ, കറുകടം തുടങ്ങിയ ഭവനങ്ങളിൽ സുപ്പീരിയർ, അസി. സുപ്പീരിയർ, ജൂനിയർ മിസ്ട്രസ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കൊടുവേലി ഇടവക വാണിയപ്പുരക്കൽ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ദേവസ്യ, മേരി മുണ്ടയ്ക്കൽ (നെല്ലിക്കുറ്റി), ചിന്നമ്മ അടപ്പൂർ (ചെപ്പുകുളം), സി. മെരൻസിയ ബി.എസ്, സി. പാവുള എഫ്.സി.സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്കൻ ക്ലാരമഠം വക സെമിത്തേരിയിൽ.