പെരുമ്പാവൂർ: പാപ്പൻപടി ആട്ടൂകാരൻ പരേതനായ ഔസേഫിന്റെ ഭാര്യ റോസി (87) നിര്യാതയായി. കാഞ്ഞൂർ വെള്ളാരപ്പള്ളി കൂട്ടുങ്ങൽ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, മേരി, റോസിലി, ഗ്രേസി, സിസ്റ്റർ മെറിൻ സി.എച്ച്.എഫ് (എൽ.എഫ് ഹോസ്പിറ്റൽ, അങ്കമാലി), സിസ്റ്റർ റീന ജോസഫ് (സെന്റ് ജോസഫ്സ് ഓഫ് സെന്റ് മാർക് -മാനിയ ഫിലിപ്പീൻസ്), ജോബി ജോസഫ് (മലയാള മനോരമ, കോട്ടയം). മരുമക്കൾ: ജോസ്, ജോയ്, പരേതനായ തോമസ്, പീറ്റർ ഉതുപ്പാൻ, റെജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആയത്തുപടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.