കറുകുറ്റി: പള്ളിയാൻ മറിയാമ്മ (95) നിര്യാതയായി. മേലൂർ നാഴിയംപാറ കുടുംബാഗമാണ്. ഭർത്താവ് പരേതനായ പള്ളിയാൻ ഔസേപ്പ്. മക്കൾ: പാപ്പച്ചൻ (ബിസിനസ്), റോസിലി, വർഗീസ് (ബിസിനസ് ), സിസിലി, ജയിംസ് (മുൻ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മിനി (എൽ.ഐ.സി, അങ്കമാലി ). മരുമക്കൾ: അങ്കമാലി ചക്കാട്ടി മോളി, ചേരാനല്ലൂർ പള്ളിക്ക ബേബി, പിച്ചാനിക്കാട് മേനാച്ചേരി ഷീബ, വാതക്കാട് പാലാട്ടി കൂനത്താൻ തോമസ് (റിട്ട.സി.ഐ.എസ്.എഫ്), മുന്നൂർപ്പിള്ളി പന്തലുക്കാരൻ നീന, എടക്കുന്ന് നെടുവേലി സേവ്യർ (എൽ.ഐ.സി, അങ്കമാലി ). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കിസ്തുരാജ ആശ്രമ ദേവാലയ സെമിത്തേരിയിൽ.