കോതമംഗലം: ഊഞ്ഞാപ്പാറ കിഴക്കേപ്പുറത്ത് (മരോട്ടിച്ചുവട്ടിൽ) പരേതനായ ഔസേഫിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. ഊഞ്ഞാപ്പാറ ഓണംതുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ അന്നക്കുട്ടി, കെ.ഒ. പത്രോസ് (റിട്ട. സർവേ ഡിപ്പാർട്മെന്റ്), മേരി, എലിയമ്മ, സൂസൻ, കെ.ഒ. ജോസ് (വിമുക്ത ഭടൻ). മരുമക്കൾ: കോതമംഗലം നടുക്കുടിയിൽ പരേതനായ ജോർജ്, മണ്ണത്തൂർ തോലംമാക്കിൽ ആലീസ്, വെണ്ടുവഴി കീരംപ്ലായിൽ തങ്കച്ചൻ, തൃക്കളത്തൂർ ഊർപ്പായിൽ വർഗീസ്, വേങ്ങൂർ ആത്തുങ്കൽ മാത്യൂസ്, അല്ലപ്ര പാത്തിക്കൽ ബെറ്റി. സംസ്കാരം വെള്ളിയാഴ്ച 12ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയപള്ളി സെമിത്തേരിയിൽ.