നെടുമ്പാശ്ശേരി: കരിപ്പാശ്ശേരി ഭരണികുളങ്ങര അന്തോണിയുടെ ഭാര്യ ഏല്യ (97) നിര്യാതയായി. പുളിയനം മണവാളൻ കുടുംബാംഗമാണ്. ഫരീദബാദ് രൂപത ആർച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മാതാവാണ്. മറ്റു മക്കൾ: വർഗീസ്, ശോശനം, തോമസ്, ബ്രദർ കുര്യൻ മേഘാലയ, ദേവസിക്കുട്ടി (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), ജോണി (റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ), ബാബു (അപ്പോളോ ടയേഴ്സ്, അക്ഷയ മൂഴിക്കുളം). മരുമക്കൾ: ആനി, തോമസ്, മേരി (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കറുകുറ്റി), ജാൻസി (അധ്യാപിക, ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂൾ, കൊരട്ടി), റെന്നി (എസ്.എച്ച് ഹൈസ്കൂൾ, കൊരട്ടി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കരിപ്പാശ്ശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.