ആലുവ: ഒന്നര വയസ്സുകാരി കനാലിൽ വീണ് മുങ്ങിമരിച്ചു. മാളിയേക്കൽപടി ചോപ്പുള്ളി വീട്ടിൽ സുധീഷ്-രാജി ദമ്പതികളുടെ മകൾ ഐശ്വര്യയാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് കുട്ടിയെ കാണാതായത്. കനാലിനു സമീപമാണ് ഐശ്വര്യയുടെ കുടുംബം താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് പഞ്ചായത്ത് അംഗം എം.എ. നൗഷാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കനാലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം തിങ്കളാഴ്ച സംസ്കരിക്കും. അരുൺ (10), അഖിൽ (8), മോദി (6), എയ്ഞ്ചൽ (4) എന്നിവർ സഹോദരങ്ങളാണ്.