ആലുവ: എടത്തല ഉള്ളാടത്ത് വീട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (82) നിര്യാതനായി. ഈലാജുൻ ഖുർആൻ അസോസിയേഷൻ സംസ്ഥാന ചെയർമാൻ, ഓൾ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന ട്രഷറർ, കേരള യൂനാനി ഹക്കീംസ് സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിെല വിവിധ മഹല്ലുകളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജുവൈരിയ. മക്കൾ: മുഹമ്മദ് അമീൻ, മുഹമ്മദ് ആഷിഖ്. മരുമക്കൾ: റംലത്ത്, റൈഹാനത്ത്.