കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് പുഞ്ചപുതുശ്ശേരി (87) നിര്യാതനായി. 1964ൽ കർദിനാൾ ജോസഫ് പാറേക്കാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഏലൂർ, ഫോർട്ട്കൊച്ചി, സൗത്ത് വാഴക്കുളം, പെരുമ്പാവൂർ, ഇളംകുളം, ചുണങ്ങംവേലി, ഐമുറി, താന്നിപ്പുഴ, പാതാളം, കിഴക്കമ്പലം, കൈപ്പട്ടൂർ, കാർഡിനൽ നഗർ, എൻ.ജി.ഒ ക്വാർട്ടേഴ്സ്, ഞാറള്ളൂർ ഇടവകകളിൽ വികാരിയായും കാഞ്ഞൂർ ഇടവകയിൽ അസി. വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഞാറള്ളൂർ പുഞ്ചപുതുശ്ശേരി വീട്ടിൽ പരേതരായ ചാക്കോയും അന്നവുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പൗലോസ്, ചെറിയാൻ, മത്തായി, സിസിലി, സിസ്റ്റർ മാർട്ടിൻ. മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30 മുതൽ കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളിയിലും 9.45 മുതൽ ഞാറള്ളൂരിലുള്ള വസതിയിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നിന് ഞാറള്ളൂർ സെൻറ് ജോസഫ് പള്ളിയിൽ നടക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷക്ക് കർദിനാൾ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.