കോതമംഗലം: തേനുങ്കൽ ടി.സി. വർഗീസ് (100) നിര്യാതനായി. ഭാര്യ: കീരംപാറ കല്ലുങ്കൽ കുടുംബാംഗം ഏലിയാമ്മ. ആദ്യകാല പെട്രോളിയം, ഓട്ടോമൊബൈൽ ഡീലറായിരുന്നു. കെ.പി.സി.സി അംഗം, മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗം, എം.എ കോളജ് ഗവേണിങ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ശാന്തമണി (അമേരിക്ക), ബോസ് വർഗീസ് (റിട്ട. ഗൾഫ് എയർ), ലൈല ജോൺ, രഞ്ജി വർഗീസ് (റിട്ട. ഫെഡറൽ ബാങ്ക്), ഷീല ജോസഫ് (എം.എ കോളജ്), പോൾ വർഗീസ് (ചാർട്ടേഡ് അക്കൗണ്ടൻറ്), ബിജു വർഗീസ് (ജി.എം പെട്രോസീൻ, കാക്കനാട്). മരുമക്കൾ: മാണി തോമസ് അമേരിക്ക, സാരോ ബോസ്, പരേതനായ ജോൺ പി. വർഗീസ്, മേഴ്സി രഞ്ജി, ഫാ.ജോസഫ് തോമസ്, റബേക്ക പോൾ, ഡോ.ആശ ബിജു (മെഡിക്കൽ കോളജ്, കോലഞ്ചേരി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.