ആലുവ: തോട്ടക്കാട്ടുകര വേലൻപറമ്പ് പതപ്പിള്ളിപ്പാടത്ത് എ.കെ. രമേശെൻറ മകൻ ആർ. രതീഷ് (48) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സിമി. മക്കൾ: ഐശ്വര്യ, അമിയ.
പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ കൃഷ്ണവിലാസത്തിൽ പരേതനായ ശിവൻപിള്ളയുടെ മകൻ പ്രദീപ്കുമാർ (52) കോവിഡ് ബാധിച്ച് മരിച്ചു. ബിൽഡിങ് കോൺട്രാക്ടറായിരുന്നു. ഭാര്യ: സിമി. മക്കൾ: അനന്യ, അനറിൻ.
പെരുമ്പാവൂർ: മലയിടംതുരുത്ത് കാച്ചാംകുഴി പരേതനായ മീതിയെൻറ മകൻ കാദിർ (87) കോവിഡ് ബാധിച്ച് മരിച്ചു. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: താഴത്താൻ കുടുംബാംഗം ഖദീജ. മക്കൾ: ബിയ്യോമ, ഫാത്തിമ, അബ്ദുൽ നാസർ, മൈമൂന, ലൈല, അബ്ബാസ്. മരുമക്കൾ: കൊച്ചുണ്ണി, പരേതനായ ഇബ്രാഹിം, യൂസഫ്, മുജീബ്, സുനിത, ജസീല.