നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് തിരുവല്ലൂർ വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. കറുകുറ്റി ഇടത്തലശ്ശേരി കുടുംബാംഗമാണ്. മക്കൾ: രവി, വിനോദിനി, മുരളി (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ഗീത, സുരേഷ് (കൊച്ചിൻ ഷിപ്യാഡ്). മരുമക്കൾ: ശോഭന, പരേതനായ വിജയൻ, നിഷ (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, ഇരിങ്ങാലക്കുട), ശശി, ഷൈല.