കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഇന്‍ഫൻറ് ജീസസ് പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് (72) നിര്യാതനായി. കറുകുറ്റി പൈനാടത്ത് പരേതരായ കൊച്ചന്തോണിയുടെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ്. 1973ൽ പൗരോഹിത്യം സ്വീകരിച്ചു. മേലൂര്‍, മലയാറ്റൂര്‍, എളവൂര്‍, പൊതി, പല്ലംതുരുത്ത്, മരുത്തോര്‍വട്ടം, കോക്കുന്ന്, എളംകുളം, കൊറ്റമം, മൂക്കന്നൂര്‍ ഫൊറോന, ചേന്ദമംഗലം പള്ളികളിൽ സേവനം ചെയ്തു.
സഹോദരങ്ങള്‍: തോമസ് (റിട്ട. എസ്.ബി.ടി), ജോസ്, ജോണി (റിട്ട. പ്രീമിയര്‍ കേബിള്‍സ്), റോസിലി, പരേതരായ കൊച്ചന്തോണി, പൗലോസ്, ജോര്‍ജ്, സേവ്യര്‍. സംസ്കാരം കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ പിന്നീട്.