അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ള എം.ഇ.എസ് പടിയിലെ പരേതനായ മഠത്തൊടി ഹംസ ഹാജിയുടെ മകൻ മുസ്തഫ കമാൽ (65) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഷൗക്കത്ത്, നാസർ, ഷാഹിദ്, ഷമീൽ, ഷഹീൽ (ഇന്ത്യൻ ആർമി). മരുമക്കൾ: ഫസീല, ഫെബ്ന, മുഹ്സിന. സഹോദരങ്ങൾ: അബ്ദുസ്സലാം, അബ്ദുൽ അലി (ഗ്രാമപഞ്ചായത്ത് അംഗം, മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖല വൈസ് പ്രസിഡൻറ്), ഗഫൂർ (ലുക്ക് ലൈക്ക് ടെയ്ലറിങ്, കോട്ടപ്പള്ള), ലൈല, നൂർജഹാൻ, സക്കീന, റംല, സലീന, സുനിത.