ഇരിങ്ങാലക്കുട: കുഴഞ്ഞുവീണ് മരിച്ചയാൾക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരിങ്ങാലക്കുടയിലെ കോവിഡ് മരണം 13 ആയി. മാപ്രാണം സ്വദേശി പരേതനായ കല്ലുപറമ്പിൽ അബ്ദുൽ മുത്തലിഫിെൻറയും ഹാജിറ ബീവിയുടെയും മകൻ അർഷാദാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അവിവാഹിതനായ അർഷാദ് മാപ്രാണത്തെ ഇറച്ചി വ്യാപാരിയായിരുന്നു. സഹോദരങ്ങൾ: സിദ്ദീഖ്, അക്ബർ, ഇഖ്ബാൽ, ഷാഹിദ, സിദ്ദത്ത് ഷഹിറ. സഹോദരങ്ങൾ: സിദ്ദീഖ്, അക്ബർ, ഇഖ്ബാൽ, ഷാഹിദ, സിദ്ധത്ത്, ഷഹിറ.