എടവനക്കാട്: പരേതനായ ചുള്ളിപ്പറമ്പിൽ അമ്മുക്കുഞ്ഞിയുടെ മകൻ മുഹമ്മദ് സഗീർ (62) നിര്യാതനായി. കൊടുങ്ങല്ലൂർ പൊരി ബസാറിലെ പമ്പുടമയും നായരമ്പലം മഹല്ല് ജമാഅത്ത് പ്രസിഡൻറുമായിരുന്നു. നായരമ്പലം എടവനക്കാട് പ്രദേശത്ത് സാമൂഹിക-സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. എടവനക്കാട് അല്ലജ്നത്തുൽ ഇസ്ലാമിയത്തു ലിബൈത്തിൽമാൽ ഇലക്ട്രൽ കോളജ് അംഗം, നജാത്തുൽ ഇസ്ലാം ട്രസ്റ്റ് അംഗം, ഐ.സി.എ ട്രസ്റ്റ് ട്രഷറർ, മസ്ജിദുൽ ഹുദാ കമ്മിറ്റി അംഗം, തണൽ വെൽഫെയർ സൊസൈറ്റി ട്രഷറർ, പീസ് ലവേഴ്സ് അംഗം, ഇ.സി.ജി.എഫ് കമ്മിറ്റി അംഗം, സ്നേഹക്കൂട്ടം ചാരിറ്റബിൾ പാനൽ അഡ്മിൻ, ഹിസ എക്സിക്യൂട്ടിവ് അംഗം, ജമാഅത്തെ ഇസ്ലാമി പഴങ്ങാട് പ്രാദേശിക ജമാഅത്ത് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഇർശാദുൽ മുസ്ലിമീൻ സഭ മുൻ ജോയൻറ് സെക്രട്ടറിയാണ്. ഭാര്യ: എറിയാട് കൊച്ചീക്കാരൻ വടക്കേവീട്ടിൽ കുടുംബാംഗം റാബിയ. മക്കൾ: മുഹമ്മദ് മിഷാൽ, മുഹമ്മദ് ലിഷാദ്, ഫാത്തിമ ഹസ്ന. മരുമക്കൾ: ജസ്ന, സൽവ.