തൃശൂർ: കോവിഡ് ബാധിച്ച് തൃശൂർ ജില്ലയിൽ പത്തുപേർ മരിച്ചു. വേലൂർ സ്കൂളിനു സമീപം ചൊവ്വല്ലൂർ വീട്ടിൽ കുര്യാക്കോസിെൻറ ഭാര്യ റിട്ട. അധ്യാപിക സിസിലി (79), വേലൂർ ബോധി വഴിയിൽ നെല്ലിക്കൽ വീട്ടിൽ ധർമൻ (74) എന്നിവരാണ് വേലൂർ പഞ്ചായത്തിൽ മരിച്ചത്. ഒരുവർഷമായി ശരീരം തളർന്ന സിസിലി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. വടക്കാഞ്ചേരി, എരുമപ്പെട്ടി എന്നീ ഗവ. ഹൈസ്കൂളുകളിൽ ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ജസ്റ്റിൻ, ജാസ്മിൻ, ജാക്വിലിൻ, ജെന്നി. മരുമക്കൾ: ജിസ, ഷാജി, സ്റ്റീഫൻ, ജോഷി.
പ്രമേഹവും വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്ന ധർമന് കഴിഞ്ഞ 17നാണ് കോവിഡ് സ്ഥിരീകരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ലീല. മകൾ: ഗീത. മരുമകൻ: ചന്ദ്രശേഖരൻ.
ചെന്ത്രാപ്പിന്നി എടത്തിരുത്തിയിൽ ചാമക്കാല അരയങ്ങാട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോവിൽ തെക്കേ വളപ്പിൽ ചന്ദ്രനാണ് (74) മരിച്ചത്. ശ്വാസസംബന്ധമായ അസുഖമുള്ള ചന്ദ്രൻ കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിൽ മൂന്നുപേർക്ക് നേരേത്ത കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തളിക്കുളം രവി നഗറിൽ പെരിങ്ങാട്ട് പ്രഭാകരൻ (പ്രഭുട്ടി -63) മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തളിക്കുളത്തെ സി.ഐ.ടി.യു യൂനിയനിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഇപ്പോൾ ലോട്ടറി തൊഴിലാളിയാണ്. പ്രഭാകരെൻറ ഭാര്യയും ഭാര്യാമാതാവും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മക്കൾ: കണ്ണൻ, പ്രശാന്ത്, സന്ധ്യ, ശാന്തിനി. മരുമക്കൾ: കൃപ, ഗ്ലിന്ദിയ, സിജു, രാജേഷ്.
ചിയ്യാരം സുരഭി ഗാർഡനിൽ എലുവത്തിങ്കൽ സോളമനാണ് (55) കോവിഡ് ബാധിച്ച് മരിച്ചത്. ഭാര്യ: ഷീബ. മക്കൾ: ജോൺ, ഡോൺ. കൊടകര പുലിപ്പാറ കുന്നില്‍ കയ്പമംഗലത്ത് വീട്ടില്‍ കണ്ടാരന് മകന് ഷാജുവാണ് (45) മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടകര പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് ഷാജു. സംസ്കാരം ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍ നടത്തി. മാതാവ്: തങ്ക. ഭാര്യ: ദീപ്തി. മകള്‍: ശൃംഗമോള്.
പെരുമ്പിലാവ് ജങ്ഷനിൽ പുത്തൻപുരയ്ക്കൽ അബ്ദുൽ ഖാദറിെൻറ മകൻ ബഷീർ അഹമ്മദ് കാദിരിയാണ് (66) മരിച്ചത്. ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു മരണം. ജീവകാരുണ്യ പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി അനുഭാവിയും പ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു ബഷീർ അഹമ്മദ് കാദിരി. ഭാര്യ: ചെറുതുരുത്തി ചേയിക്കൽ സുഹറ. മക്കൾ: ഷാലറ്റ് ഫെമിന കാദിരി, ഷഹീൻ റയീസ് കാദിരി. മരുമക്കൾ: ഷിനിയാസ് മുഹമ്മദ്, ജിനു ഷഹീൻ. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഐഡിയൽ റിലീഫ് വിങ് വളൻറിയർമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരുവക്കുന്ന് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോബിൻ, ഐ.ആർ.ഡബ്ല്യു സംസ്ഥാന ലീഡർ കെ. അനീസ്, ജില്ല ലീഡർ ഒ.എ. നിയാസ് വളൻറിയർമാരായ എ.കെ. അബ്ദുൽ കരീം, ഹിഷാം താലിബ്, കെ. കുഞ്ഞുമുഹമ്മദ്, എം.എൻ. സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
കൈപ്പറമ്പ് പുറ്റേക്കര ആണ്ടംപറമ്പിൽ ചിറ്റിലപ്പിള്ളി വീട്ടിൽ ചാക്കോയുടെ ഭാര്യ അച്ചായി (85) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി വീട്ടിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസ്സം നേരിട്ടതോടെ ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മകൻ: ജോസ്. മരുമകൾ: ബീന.
നാലാം വാർഡ് പുത്തൂർ പരേതനായ തോമസിെൻറ ഭാര്യ മേരിയാണ് (85) മരിച്ചത്. മക്കൾ: സിസ്റ്റർ സവിത (സെൻറ് ആൻസ് കോൺവെൻറ്, ആന്ധ്രപ്രദേശ്), ജസി, ഫ്രാൻസിസ് (മുൻ പഞ്ചായത്ത് അംഗം), സിസ്റ്റർ രശ്മി (മദർ സുപ്പീരിയർ, വെങ്ങിണിശ്ശേരി എഫ്.സി.സി), ഫാ. സെബി പുത്തൂർ, (മരത്താക്കര ഇടവക വികാരി), ലിന. മരുമക്കൾ: പോൾ, ഗ്രേസി (പാവറട്ടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം), ഷിബു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാവറട്ടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തി.
പെരുവാംകുളങ്ങര ചുങ്കത്ത് മാണി ചാക്കു പരേതനായ ലൂയീസിെൻറ ഭാര്യ സെലീന (73) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് മരിച്ചു. മക്കൾ: റാഫി, ആൻറണി, പോളി. മരുമക്കൾ: ജെൻസി, സിനി, മിലി. സംസ്കാരം പിന്നീട്.