മണ്ണാർക്കാട്: മുസ്ലിം ലീഗ് പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് ആര്യമ്പാവ് നെയ്യപ്പാടത്ത് ഹംസ (70) നിര്യാതനായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്, അരിയൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ്, സംസ്ഥാന നിർവാഹകസമിതി അംഗം, കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീർഘകാലമായി അരിയൂർ ജുമാമസ്ജിദ് സെക്രട്ടറി സ്ഥാനം വഹിച്ചുവരുന്ന ഹംസ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജറാണ്. ഭാര്യ: സുബൈദ. മക്കൾ: ബേനസീറ, ഷഹീർ (ദുബൈ), നുസ്രത്ത്. മരുമക്കൾ: സലാം, നൗഫൽ, ഷനീബ.