മണ്ണാർക്കാട്: ജനപക്ഷം കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കാഞ്ഞിരപ്പുഴ മ്യാലിൽ എം.ടി. ജോസഫ് (അപ്പച്ചൻ ചേട്ടൻ- 77) നിര്യാതനായി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പാലക്കാട് ജില്ല പ്രസിഡൻറ്, മണ്ണാർക്കാട് എം.ഇ.ടി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, പൊറ്റശ്ശേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ (തൃശൂർ കുരിയച്ചിറ പുതുശ്ശേരി കുടുംബാംഗം). മക്കൾ: ഉഷ ഫ്രാൻസിസ്, നിമേഷ് ജോസഫ് (യു.കെ), അനീഷ് ജോസഫ് (യു.എസ്.എ). മരുമക്കൾ: ഫ്രാൻസിസ് വാത്താച്ചിറ (പരിയാപുരം), ദീപ്തി ഇല്ലിമൂട്ടിൽ (പരിയാപുരം), നിത കൊച്ചുപ്പറമ്പിൽ (മണ്ണാർക്കാട്). സഹോദരങ്ങൾ: മേരി കുര്യൻ താരാമംഗലം, തോമസ് വർഗീസ്, തോമസ് ഫ്രാൻസിസ്, തോമസ് ജെയിംസ്, പരേതനായ തോമസ് ജോൺ.
സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പുഴ സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.