പാലക്കാട്: മുസ്ലിം ലീഗ് പാലക്കാട് നിയോജക മണ്ഡലം മുന്‍വൈസ് പ്രസിഡൻറും പാലക്കാട് ചേംബര്‍ ഓഫ് കോമേഴ്സിെൻറ നിലവിലെ വൈസ്പ്രസിഡൻറുമായ മേട്ടുപ്പാളയം സ്ട്രീറ്റ്്്് ജമീല മന്‍സിലില്‍ എം.എ. ലത്തീഫ്ഹാജി (73) നിര്യാതനായി. രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ-വാണിജ്യമേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ലത്തീഫ്ഹാജി നഗരത്തിലെ ആദ്യകാല വ്യാപാരപ്രമുഖരില് ഒരാളാണ്. കവിത ഓട്ടോമൊബൈല്‍സ്, മലാംഗ് മോട്ടോഴ്സ്, മലാംഗ് ടൂറിസ്റ്റ്ഹോം തുടങ്ങിയവയുടെ ഉടമയാണ്. സുല്‍ത്താന്‍പേട്ട ഏരിയ മുസ്ലിം ലീഗ് മുന്‍പ്രസിഡൻറും നിലവിലെ രക്ഷാധികാരിയുമാണ്. പാലക്കാട് സി.എച്ച് സെൻറർ അധ്യക്ഷന്‍, ജന്നത്തുല്ഉലൂം അറബിക് കോളജ് നിര്‍വാഹകസമിതി അംഗം, മേട്ടുപ്പാളയം അത്തര്ജുമാമസ്ജിദ് വൈസ്പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. എം.ഇ.എസിെൻറ പാലക്കാട് താലൂക്ക് കമ്മിറ്റി ട്രഷറർ, ഒലവക്കോട് എം.ഇ.എസ് ഹയര്‍സെക്കൻഡറി സ്കൂള്‍ സെക്രട്ടറി, മുണ്ടൂര്‍ എം.ഇ.എസ് ഐ.ടി.ഐ, ഹൈസ്കൂള്‍ മാനേജിങ് കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജമീല. മക്കള്‍: സലീം, നാസര്‍ (കവിത ഓട്ടോപാര്‍ട്സ്), ആബിദ, ആരിഫ, റഷീദ, വാഹിദ, സുനിത. മരുമക്കള്‍: റാഫി, ഫര്‍സാന, ഷഹീന, ഖാദര്‍, നാസര്‍, സാലുദ്ദീന്‍, നിസാര്‍. ഖബറടക്കം മേട്ടുപ്പാളയം അത്തര്ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തി.