പറമ്പിക്കുളം: ആദിവാസി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തേക്കടി അല്ലിമൂപ്പൻ കോളനിയിൽ മണിയുടെ ഭാര്യ മഹാലക്ഷ്മിയാണ് (34) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതലമട കൊട്ടപ്പള്ളം കോളനിയിൽ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പറമ്പിക്കുളത്ത് ജോലി ഇല്ലാത്തതിനാൽ ആറ് മാസത്തിലധികമായി മുതലമട കൊട്ടപള്ളത്ത് കുടുംബസമേതം താമസിച്ച് ജോലിയെടുത്ത് കഴിയുകയാണ്. പിതാവ്: രാജേന്ദ്രൻ. മാതാവ്: സുപ്പമ്മ. മക്കൾ: മീര, ബിനു, മധു, അഞ്ജന, അഞ്ജലി, സുജിത്ത്, മായ. സഹോദരങ്ങൾ: റോജ, പ്രഭു, മണികണ്ഠൻ.