Obituary
പത്തിരിപ്പാല: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തി അവിടെ മരിച്ച മങ്കര കരുവടതൊടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മങ്കര വെസ്റ്റ് മുട്ടിക്കാട് റോഡ് പുത്തൻപീടികക്കൽ പരേതനായ അബ്ദുൽ റഹിമാെൻറ മകൻ അബൂബക്കറാണ് (52) ചൊവ്വാഴ്ച രാത്രി 12.30ഓടെ മരിച്ചത്. മൃതദേഹം ബുധനാഴ്ച പുലർച്ച രണ്ടരയോടെ വീട്ടിലെത്തിച്ചു. തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെ പത്തിരിപ്പാലയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹം വീട്ടിലിരിപ്പായിരുന്നു. ഭാര്യ: റഷീദ. മക്കൾ: ഹസീന, ആരിഫ, അനീഷ. മരുമക്കൾ: ആസിഫ്, നൗഫൽ, ഷെഫീക്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
തോലനൂർ: പൂതമണ്ണിൽ വേലായുധൻ (97) നിര്യാതനായി. മക്കൾ: ചന്ദ്രൻ, കമലാക്ഷി, സുദേവൻ, മോഹനൻ, സുമിത്ര, കാഞ്ചന, ദേവൻ, വിനോദ്. മരുമക്കൾ: സത്യഭാമ, വാസു, ലീല, കോമളം, വനജ, നിഷ.
വടക്കഞ്ചേരി: മണപ്പാടം കുതിരംപറമ്പ് വീട്ടിൽ പരേതനായ കെ.ടി. മുഹമ്മദിെൻറ ഭാര്യ നൂർജഹാൻ (65) നിര്യാതയായി. മക്കൾ: സുഹറ, സുൽത്താൻ, നിലാവർണീസ, ഹക്കീം. മരുമക്കൾ: ഐഷ, താജ്, സിദ്ദീഖ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മാർലാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആനക്കര: പടിഞ്ഞാറങ്ങാടി മാവറ കൂറ്റൻതായി പള്ളിക്ക് സമീപം താമസിക്കുന്ന ആളത്ത് മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: യൂസഫ് ഷബീബ്, മറിയക്കുട്ടി, ബുഷറ, ഫാത്തിമ, സാബിറ, ശരീഫ. മരുമക്കൾ: അലിമുഹമ്മദ്, മുഹമ്മദ് കുട്ടി, അബൂബക്കർ മുസ്ലിയാർ, അബ്ദുൽ കരീം, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ അറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒറ്റപ്പാലം: അമ്പലപ്പാറ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും അമ്പലപ്പാറ ചേനംകണ്ടത്തിൽ കൃഷ്ണെൻറ മകനുമായ മുരളീധരൻ (44) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: സുരേഖ. മകൻ: ആകാശ്. സഹോദരങ്ങൾ: ഉഷാദേവി, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
കിഴക്കഞ്ചേരി: കളവപ്പാടം അക്കരവീട്ടിൽ കെ.വി. രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വേണുഗോപാലൻ, നിർമല, വിമല. മരുമക്കൾ: പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, ആശ. സഹോദരങ്ങൾ: ഗംഗാധരൻ, ശ്രീധരൻ, യശോദ.
മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് കെ. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രമേഷ് (വിമുക്ത ഭടൻ), സുധ, സുമ. മരുമക്കൾ: അജിത, രാജൻ, കരുണാകരൻ.
തോണിപ്പാടം: അഞ്ചങ്ങാടിയിൽ ചാമി (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ), മണികണ്ഠൻ, സുന്ദരി, രാജൻ, സുമ, സുരേഷ്. മരുമക്കൾ: ശശികല (ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ് ചെങ്ങണിയൂർ), പ്രിയ, ഗോപാലൻ, ലിസി, ദീപ്തി, പരേതനായ സുനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചിറ്റൂർ: മുതലാംതോട് സുലൈമാൻ റാവുത്തറുടെ മകൻ അബ്ദുൽ റസാഖ് (53) നിര്യാതനായി. ഭാര്യ: മുഹമ്മൂദ. മക്കൾ: റമീന, റംസീന, അബ്ദുൽ റഹ്മാൻ. മരുമകൻ: നിഷാർ.
പുതുക്കോട്: അയ്യപ്പൻകുന്ന് പുളിക്കൻ വീട്ടിൽ കുട്ടനെഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ.
പട്ടാമ്പി: തിരുവേഗപ്പുറ വിളത്തൂർ പുത്തൂർ വീട്ടിൽ മേലെമഠത്തിൽ രാമൻ നായർ (85) നിര്യാതനായി. ഭാര്യ: പുത്തൂർ വീട്ടിൽ പരേതയായ മീനാക്ഷിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, വേശുട്ടി, സതീശൻ, ശ്രീദേവി, ആനന്ദൻ, മിനി. മരുമക്കൾ: സുധ, ശിവശങ്കരൻ, പ്രിയ, ജയബാലൻ, അശോക് കുമാർ.
പട്ടാമ്പി: ആമയൂർ പുതിയ റോഡ് ഓണക്കുഴിയിൽ മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനബ, സുഹറ, സഫിയ. മരുമക്കൾ: ഹൈദറു, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: ഹൈദ്രസ് ഹാജി, മമ്മി, പരേതനായ ഉണ്ണീൻ.