ആലത്തൂർ: കാവശ്ശേരി ദേശം പൂരക്കമ്മിറ്റി മുൻ പ്രസിഡൻറും രക്ഷാധികാരിയുമായിരുന്ന കാവശ്ശേരി കോതേവീട് ചന്ദ്രിക നിവാസിൽ ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ലിഫ്റ്റ് ഇറിഗേഷൻ പാടശേഖര സമിതി, എൻ.എസ്.എസ് കരയോഗം പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രജീഷ് (സൗദി), രജിത (മംഗലാപുരം). മരുമക്കൾ: ജ്യോതി പ്രശാന്ത്, ഗീത. സഹോദരങ്ങൾ: അച്യുതൻ കുട്ടി, രാജഗോപാലൻ, രവീന്ദ്രൻ, ശശീന്ദ്രൻ, ശാന്തകുമാരി, പരേതരായ മാലതി, ചെന്താമര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട ഗായത്രിതീരം പൊതുശ്മശാനത്തിൽ.