പട്ടാമ്പി: മുതുതല അഴകത്തുമന (കൈലാസ്) ദാമോദരൻ നമ്പൂതിരി (68) ട്രെയിൻ ഇടിച്ച് മരിച്ചു. മുതുതല എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഞായറാഴ്ച രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് ഇടിച്ചത്. ഭാര്യ: സുജാത. മക്കൾ: രവിശങ്കർ, പരമേശ്വരൻ. മരുമക്കൾ: താര, ശിശിര. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരിപ്പാട്, അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, രവീന്ദ്രൻ നമ്പൂതിരിപ്പാട്, പരേതരായ പരമേശ്വരൻ നമ്പൂതിരിപ്പാട്, സീത അന്തർജനം, ശസ്തൃശർമൻ നമ്പൂതിരിപ്പാട്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.