കാഞ്ഞിരപ്പുഴ: മുസ്ലിം ലീഗ് പാലക്കാട് ജില്ല വൈസ് പ്രസിഡന്റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. മൊയ്തു (74) നിര്യാതനായി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, തച്ചമ്പാറ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, പൊറ്റശ്ശേരി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, മണ്ണാർക്കാട് ദാറുന്നജാത്ത് കമ്മിറ്റി അംഗം, കാഞ്ഞിരപ്പുഴ അരിപ്പനാഴി മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ദീഖ്, അൽഫാറൂഖ് (മൂന്നുപേരും അബൂദബി), ഉസ്മാനുൽ ഫവാസ് (കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് ജന. സെക്ര), അലി മുബഷിർ. മരുമക്കൾ: ലുജൈന, മുർഷിദ, ഷഹന, ഷഹല, ഹുസ്ന.