ആലത്തൂർ: കോർട്ട് റോഡ് പൊലീസ് സ്റ്റേഷന് മുൻവശം പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ആമിന ഉമ്മ (84) കാവശ്ശേരി ചുണ്ടക്കാട് ആനമാറി റോഡിലെ വസതിയിൽ നിര്യാതയായി. മക്കൾ: റംല, സലിം അസീസ് (റിട്ട. ഹെഡ്മാസ്റ്റർ), അമീർ, അബ്ദുൽ റഷീദ് (ലെക്ചറർ, ഗവ. പോളിടെക്നിക് കോളജ് പാലക്കാട്), മുംതാസ് (അധ്യാപിക, എം.ഇ.എസ്.എച്ച്.എസ്.എസ് ഒലവക്കോട്). മരുമക്കൾ: ഷർഫുദ്ദീൻ (റിട്ട. മാനേജർ, കനറ ബാങ്ക്) ആമിന, ജമീല, സുമി (അധ്യാപിക, ഗവ. എച്ച്.എസ്.എസ് എരിമയൂർ), അഹമ്മദ് സാജിദ് (അധ്യാപകൻ, എച്ച്.എസ്.എസ് പുളിയംപറമ്പ്, കൊടുന്തിരപ്പുള്ളി). സഹോദരങ്ങൾ: ആസിയ (പിരായിരി), അയിഷാബി (മേപ്പറമ്പ്), ബാവ (ഒറ്റപ്പാലം), പരേതരായ ഫാത്തിമ, നബീസ, ഖദീജ, ആലി വൈദ്യർ, ഹനീഫ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.