കുറ്റിപ്പുറം: കഴുത്തല്ലൂർ അച്ചിപ്ര തങ്ങളുടെ പേരമകനും കഴുത്തല്ലൂർ തങ്ങള്‍സ് വൈദ്യശാലയിൽ പാരമ്പര്യ ചികിത്സ നടത്തുകയും ചെയ്തിരുന്ന വി.പി. കുഞ്ഞിക്കോയ തങ്ങള്‍ ബാ അലവി (70) നിര്യാതനായി. കാലടി കോട്ടക്കുന്ന് ജുമാ മസ്ജിദ് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഖദീജ ബീവി. മക്കള്‍: അൻവർ തങ്ങൾ ബാ അലവി കോട്ടക്കുന്ന്, ഉമൈബ ബീവി. മരുമക്കൾ: ശീ ശൈഖ് തങ്ങള്‍ അച്ചനമ്പലം, ഉമ്മു ഹബീബ ബീവി വെട്ടിച്ചിറ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ തങ്ങള്‍ ബാ അലവി വെട്ടിച്ചിറ, പൂക്കോയ തങ്ങള്‍ ബാ അലവി അൽ ഐൻ, കാസിം കോയ തങ്ങള്‍ ബാ അലവി എടയൂര്‍, ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി അൽ ഐൻ, കരീം തങ്ങൾ ബാ അലവി ഇരിങ്ങാവൂർ, സൈനുദ്ദീന്‍ തങ്ങൾ ബാ അലവി ഇരിങ്ങാവൂർ, പരേതനായ ഹകീം തങ്ങൾ ബാ അലവി വെട്ടിച്ചിറ.