മലപ്പുറം: മഞ്ചേരി ജില്ല കോടതി റിട്ട. ശിരസ്തദാറും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. സുബ്രഹ്മണ്യൻ (86) നിര്യാതനായി. കേരള എൻ.ജി.ഒ യൂനിയൻ രൂപവത്കരണകാലം മുതൽ യൂനിയന്റെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു.
1973ലെ ഐതിഹാസികമായ എൻ.ജി.ഒ അധ്യാപക സമരത്തിൽ പങ്കെടുക്കുകയും ശിക്ഷ നടപടിക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. സി.പി.എം തെക്കേപ്പറമ്പ് ബ്രാഞ്ച് അംഗം, അങ്ങാടിപ്പുറം മുൻ ലോക്കൽ കമ്മിറ്റി അംഗം, പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി രൂപവത്കരിക്കുന്നതിൽ ഓണററി സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിച്ചു.
ഭാര്യ: വെള്ളാംകുഴിയിൽ ശാരദ (ചീരാൽ, വയനാട്). മക്കൾ: ഡോ. നന്ദിനി (തിരൂർ ജില്ല ആശുപത്രി), ശ്രീജിത്ത് (പ്രിൻസിപ്പൽ, കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ദീപ (ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: ഡോ. ചന്ദ്രശേഖരൻ പുളിക്കൽ ഫറോക്ക് (മണ്ണൂർ നഴ്സിങ് ഹോം), കെ. രമ്യ (അധ്യാപിക, ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി), സുനിൽകുമാർ മേലത്ത് കോഴിക്കോട് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ).
സഹോദരങ്ങൾ: ദേവകി, അപ്പുണ്ണി (റിട്ട. ജില്ല പഞ്ചായത്ത് ഓഫിസർ), ഗോപാലൻ (റിട്ട. ഫീൽഡ് ഓഫിസർ മൃഗസംരക്ഷണ വകുപ്പ്), ശാരദ (റിട്ട. ഓഫിസ് സൂപ്രണ്ട്, ഡിഫെൻസ് സെക്യൂരിറ്റി കോർപ്സ്, കണ്ണൂർ), വിദ്യാധരൻ, പരേതയായ ചിന്നമാളു.