ചങ്ങരംകുളം: ഇസ്ലാമിക പണ്ഡിതൻ റഫീഖ് അൻവരി (42) നിര്യാതനായി. ഇർഷാദിയ്യ ദഅവാ കോളജ് പ്രിൻസിപ്പൽ, ജനറൽ സെക്രട്ടറി, ചീക്കോട് ജുമാമസ്ജിദ് മുദരിസ്, സമസ്ത സംഘടന ഭാരവാഹി, തെക്കേപള്ളി, കോട്ടപ്പുറം, എടപ്പാൾ അങ്ങാടി ജുമാമസ്ജിദ് മുൻ മുദരിസ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിതാവ്: ഹൈദ്രോസ്. മാതാവ്: സക്കീന. ഭാര്യ: ജുവൈരിയ. മക്കൾ: സുമയ്യ, ലുഖ്മാൻ, ലുബ്ന. സഹോദരങ്ങൾ: ത്വാഹ, അബ്ദുറഷീദ്, ഷാഫി അസ്ഹരി, അഫ്സൽ ഇർഷാദി.