തിരൂരങ്ങാടി: കക്കാട് സ്വദേശിയും പ്രമുഖ ഡോക്ടറും കോഴിക്കോട് സെന്റർ ഫോർ സർജറി ഉടമയുമായ അമ്പാടി അബ്ദുറഹ്മാൻ (72) നിര്യാതനായി.
കക്കാട് മഹല്ല് മുൻ പ്രസിഡന്റ് പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകനാണ്. ജിദ്ദയിലെ അൽ അബീർ ആശുപത്രി സ്ഥാപക സർജനും കക്കാട് -ജിദ്ദ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പൂർവ വിദ്യാർഥി സംഘടന ഭാരവാഹിയായിരുന്നു.
തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രി, കിഴിശ്ശേരി അൽ അബീർ ആശുപത്രി, ചെമ്മാട് ലൈലാസ്, കോട്ടക്കൽ നേഹ, വേങ്ങര നഴ്സിങ് ഹോം തുടങ്ങിയ ആശുപത്രികളിൽ സേവനം ചെയ്തുവരുകയായിരുന്നു. കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. കക്കാട് കളത്തിൽ തൊടുവിൽ അംഗൻവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയിരുന്നു.
മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: ഡോ. റൂഹി, സഹ്ല, ലുഖ്മാൻ, അസ്മ. മരുമക്കൾ: ഡോ. അനീസ്, ഡോ. സലീം. സഹോദരങ്ങൾ: ഡോ. അബ്ദുൽ അസീസ്, അബ്ദുല്ലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ.