വെട്ടത്തൂർ: മണ്ണാർമല പുതുപറമ്പ് കോളനിയിൽ തട്ടാരവളപ്പ് പരേതനായ വേലായുധെൻറ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: ലീല, ഗോപാലൻ, ശ്രീധരൻ, സുരേന്ദ്രൻ, നന്ദിനി, സഹദേവൻ, ഷീജ. മരുമക്കൾ: വേലായുധൻ (കണ്ടമംഗലം), ഹരിദാസൻ (മുടിക്കോട്), ഗോപാലകൃഷ്ണൻ (പുഴക്കാട്ടിരി), വിജയലക്ഷ്മി (പൊമ്പ്ര), ഗംഗാദേവി (കുലുക്കല്ലൂർ), വേശു (പുഴക്കാട്ടിരി), ഷീജ (കോട്ടോപ്പാടം).
കരിങ്കല്ലത്താണി: ഗൾഫിൽ നിന്നെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുല്ലരിക്കോട് കീടത്ത് പറമ്പിൽ കുട്ടുവിെൻറ മകൻ സെയ്തലവി (44)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പരേതയായ നബീസ. ഭാര്യ: റജീന. മക്കൾ: സജ്ല, ഷഹന ഷെറിൻ, ശാമിൽ, മുസ്തഫ. സൗദിയിലെ യാമ്പുവിൽ ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പുല്ലരിക്കോട് മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു.