മലപ്പുറം: പണ്ഡിതനും മഅ്ദിന്‍ അക്കാദമി പ്രധാന മുദരിസുമായ ലക്ഷദ്വീപ് സ്വദേശി അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി (53 -അഗത്തി ഉസ്താദ്) നിര്യാതനായി. ഗോളശാസ്ത്ര വിഷയങ്ങളിലടക്കം അതീവ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം 25 വര്‍ഷമായി ഖലീല്‍ ബുഖാരി തങ്ങളുടെ സന്തതസഹചാരിയായി മഅ്ദിന്‍ അക്കാദമിയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
ശര്‍ഹു ലഖ്തുല്‍ ജവാഹിര്‍, ദശമഹാവൃത്തങ്ങള്‍, നമസ്കാര സമയഗണനം സയന്റിഫിക് കാല്‍ക്കുലേഷനിലൂടെ, മാര്‍ഗദര്‍ശി, ശര്‍ഹു അഖീദത്തില്‍ അവാം, മുസ്ത്വലഹാത്തുല്‍ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തിരൂര്‍ കോരങ്ങത്ത്, അനന്താവൂര്‍, പറമ്പില്‍കടവ്, കൊയിലാണ്ടി ചീനച്ചേരി, അത്തോളി പറമ്പത്ത് തനിയാറത്ത് എന്നിവിടങ്ങളിലും പഠനം നടത്തിയിട്ടുണ്ട്.
ഭാര്യ: നസീമ അഗത്തി. മക്കള്‍: ഹഫ്സ, ഉമര്‍, ഖദീജ, ഉസ്മാന്, അലി, അബൂബക്കര്‍, ഹസന്, ഹുസൈന്. മരുമക്കള്‍: അസ്ലം അഹ്സനി അഗത്തി, ആദില്‍ സഖാഫി അഗത്തി. പിതാവ്: പരേതനായ കുഞ്ഞിക്കോയ. മാതാവ്: മറിയം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദില്‍.