മൊറയൂര്‍: ഫാറൂഖ് കോളജ് അറബിക് വിഭാഗം മുൻ പ്രഫസർ ഒഴുകൂർ കളത്തിപ്പറമ്പ് പനച്ചിക്കാതൊടുവിൽ മഞ്ഞപ്പുലത്ത് പ്രഫ. എം. മുഹമ്മദ് (84) നിര്യാതനായി. സൗദിയിലെ ‘അറബ് ന്യൂസ്’ പത്രത്തിലെ വിവര്‍ത്തകനുമായിരുന്നു പരേതൻ. ഭാര്യ: ടി.പി. സൈനബ. മക്കൾ: നശീദ (അധ്യാപിക, ഇ.എം.ഇ.എ ഹൈസ്കൂൾ), ബിശാറ (പ്രഫസർ, മലബാർ കോളജ് വേങ്ങര), ഡോ. നസ്റീൻ (ഹോമിയോ മെഡിക്കൽ ഓഫിസർ, പുഴക്കാട്ടിരി), റഷാദ് മുഹമ്മദ് (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: വി.പി. ജമാലുദ്ദീൻ (മുൻ അഡീഷനൽ ഡയറക്ടർ, കൃഷി വകുപ്പ്), ഡോ. യു. സൈതലവി (പ്രിൻസിപ്പൽ, നോബ്ൾ വിമൻസ് കോളജ്, മഞ്ചേരി), ഡോ. ഷമീം കാപ്പൻ (പ്രഫ. സുല്ലമുസ്സലാം സയൻസ് കോളജ്, അരീക്കോട്), യുമ്ന. സഹോദരങ്ങൾ: ഫാത്തിമക്കുട്ടി (ആമയൂർ), ഖദീജ (ഓമാനൂർ), അബൂബക്കർ (ഒഴുകൂർ), പരേതരായ ചേക്കുട്ടി മുസ്ലിയാർ, പാത്തോമ, മമ്മീര്യം, മറിയം.