ഇരുമ്പുഴി: സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വടക്കുംമുറി കിഴക്കേ കരപ്പുറം സ്വദേശി പരേതനായ അവുഞ്ഞിപ്പുറത്ത് പോക്കറിന്റെ മകൻ അസൈൻ (79), മൂത്ത സഹോദരൻ മുഹമ്മദ് (84) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. അസൈൻ വെള്ളിയാഴ്ച പുലർച്ച ആറോടെയാണ് മരിച്ചത്. ഇതറിഞ്ഞ്, വീട്ടിൽ കിടപ്പിലായിരുന്ന ജ്യേഷ്ഠൻ മുഹമ്മദ് (84) രാവിലെ 10നും മരിച്ചു. ആച്ചു എന്ന ആസ്യയാണ് അസൈന്റെ ഭാര്യ. മക്കൾ: അബ്ദുറസാഖ് (മാധ്യമം ഇരുമ്പുഴി ഏജന്റ്), ഫൈസൽ (ദമ്മാം), ഉമ്മുൽ ഐമന, ഫാത്തിമ, അനീദ, റാഷിദ. മരുമക്കൾ: അസൈൻ (പൂക്കോട്ടൂർ), റഷീദ് (വടക്കുംമുറി), റഹീം (കാരക്കുന്ന്), അക്ബർ (നെല്ലിക്കുത്ത്), ഫബിന (മേൽമുറി), റാഷിദ (മേൽമുറി). പാത്തുമ്മയാണ് മരിച്ച മുഹമ്മദിന്റെ ഭാര്യ. മക്കൾ: അലി, ഹംസ, സാക്കിർ, പരേതയായ ജമീല. മരുമക്കൾ: അലി(പരുവമണ്ണ), ഹസീന (പൊടിയാട്), ജസീന (ഇരുമ്പുഴി), സഫ (വണ്ടൂർ). അസൈന്റെ ഖബറടക്കം രാവിലെ 11നും മുഹമ്മദിന്റെ ഖബറടക്കം വൈകീട്ട് അഞ്ചിനും വടക്കുംമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.