ചങ്ങരംകുളം: പണ്ഡിതനും നിരവധി പള്ളികളിൽ മുദരിസും ഖതീബുമായിരുന്ന ചാലിപ്പറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ (87) നിര്യാതനായി. വയനാട് ജില്ലയിലെ മേപ്പാടി, അരപ്പറ്റ, തൃശൂർ ജില്ലയിലെ മതിലകം, വടക്കാഞ്ചേരി സ്ഥലങ്ങളിൽ മുദരിസും ഖതീബുമായി സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ കാളാച്ചാൽ മഹല്ല് കമ്മിറ്റി ഉപദേശകസമിതി അംഗമായിരുന്നു.ഭാര്യ: കദീജ. മക്കൾ: സൗദ, സുബൈർ, ബഷീർ, ഷബീർ. മരുമക്കൾ: അബ്ദുറഹ്മാൻ, റസീന, ശരീഫ, ഷംസീന.