മഞ്ചേരി: സഹോദരി മരിച്ച് രണ്ടുമണിക്കൂറിനകം ജ്യേഷ്ഠനും മരിച്ചു. മേലാക്കം സഹൃദയനഗറിൽ നിവേദ്യം വീട്ടിൽ റിട്ട. പ്രധാനാധ്യാപകൻ (മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്കൂൾ) രാമനാഥൻ (86), സഹോദരി സഹൃദയനഗർ പ്രണവം വീട്ടിൽ വത്സല (82) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. വത്സല ഉച്ചക്ക് 12നും രാമനാഥൻ രണ്ട് മണിക്കുമാണ് മരിച്ചത്. മലപ്പുറം താമരക്കുഴിയിൽ പരേതരായ മാധവൻ നായർ, മാധവി എന്നിവരാണ് മാതാപിതാക്കൾ. വത്സലയുടെ മൃതദേഹം സംസ്കരിക്കാൻ ചൊവ്വാഴ്ച രാവിലെ 8.30ന് തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടുപോകും. രാമനാഥന്റെ സംസ്കാരം വൈകീട്ട് മൂന്നിന് മഞ്ചേരി എൻ.എസ്.എസ് ശ്മശാനത്തിൽ. പരേതയായ പ്രേമ കല്യാണിയാണ് രാമനാഥന്റെ ഭാര്യ. മക്കൾ: സുമ (കോഴിക്കോട്), വിനയൻ (ബംഗളൂരു), സുധീർ (മുംബൈ). മരുമക്കൾ: എ.പി.സി. ശശിധരൻ, ശശികല (നിഷ), അശ്വതി. പരേതനായ സൗത്ത് സെൻട്രൽ റെയിൽവേ സൂപ്രണ്ട് പകിടീരി ശിവദാസ് നായരാണ് വത്സലയുടെ ഭർത്താവ്. മക്കൾ: ശ്രീകല (അധ്യാപിക, അമൃത വിദ്യാലയം, മഞ്ചേരി), പരേതനായ ശ്രീവത്സൻ (റെസിഡന്റ് എഡിറ്റർ, തെലുങ്കാന ടുഡേ, ഹൈദരാബാദ്). മരുമക്കൾ: ഉദയഭാനു പി.ജി (റിട്ട. റീജനൽ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, മലപ്പുറം), രമാദേവി (ഹൈദരാബാദ്). സഹോദരങ്ങൾ: പരേതരായ സി. വിജയ ഗോവിന്ദൻ, സി. മരതകവല്ലി, സി. ശ്യാമള.