പുലാമന്തോൾ: കട്ടുപ്പാറയിലെ പൗരപ്രമുഖനും മസ്ജിദുൽ ഹുദാ മുൻ പ്രസിഡന്റും ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ കക്കാട്ട് മൊയ്തീൻ കുട്ടി ഹാജി (90) നിര്യാതനായി.
ശാന്തപുരം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് മെംബർ, കരിങ്ങനാട് ഹിമായത്തുൽ ഇസ്ലാം ട്രസ്റ്റ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: തെക്കേതിൽ നഫീസ (പുലാമന്തോൾ യു.പി), ആമിന വെള്ളൂർ (കണ്ണൂർ). മക്കൾ: അബ്ദുൽ ഹമീദ്, അഷ്റഫ് അലി (വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്), ഇബ്റാഹീം, അബ്ദുൽ ജലീൽ (ജിദ്ദ), അബ്ദുൽ ഖാദർ ഫൈസൽ, ഹസ്നൈൻ അഹ്മദ് ഫാറൂഖ് (മീഡിയവൺ), മൻസൂർ (ഖത്തർ), ഉമ്മുസൽമ, റംല ബീവി, ഹഫ്സ, സാജിദ, സമ്മാഅ്, പരേതയായ ഖദീജ.
മരുമക്കൾ: അബ്ദുന്നാഫിഅ് (മൂർക്കനാട്), വി.ടി. ബഷീർ (എടത്തറ - ആനമങ്ങാട്), സാജിദ് (ആറ്റശ്ശേരി), ഷറഫുന്നിസ (മമ്പാട്), സൈനബ് (ചാവക്കാട്), ഉമൈമ (ചീക്കോട്), നാദിയ (പാലക്കാട്), ഷമീന (എടവനക്കാട്), റസീന (വറ്റലൂർ), സഹ്ല (കൂട്ടിലങ്ങാടി), ആമിന (കൈക്കോട്ടുകടവ് -കണ്ണൂർ), പരേതരായ അബൂബക്കർ മാസ്റ്റർ (തിരുനാരായണപുരം), അബ്ദുസ്സലാം (നിലമ്പൂർ). സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഫാത്തിമ (കുഞ്ഞിമോൾ- തച്ചനാട്ടുകര), ആമിന (പെരിന്തൽമണ്ണ), ആയിഷക്കുട്ടി (പെരിന്തൽമണ്ണ), പരേതരായ ബാവ ഹാജി, ഉമർ മാസ്റ്റർ.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ് റഹ്മാൻ, മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്, മമ്മുണ്ണി മൗലവി, കൂട്ടിൽ മുഹമ്മദലി, ടി.കെ. ഫാറൂഖ്, ഹൈദറലി ശാന്തപുരം, ആർ. യൂസുഫ്, അബ്ദുറഹ്മാൻ വളാഞ്ചേരി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, കിംസ് അൽ ഷിഫ ഡയറക്ടർ ഡോ. ഉണ്ണീൻ തുടങ്ങിയവർ പരേതന്റെ വീട് സന്ദർശിച്ചു.