മാറഞ്ചേരി: മുക്കാല എം.ജി റോഡിൽ മഞ്ഞായിൽ അയ്യപ്പൻ കാവിൽ ചോഴിയാട്ടേൽ എ.സി. അബ്ദുല്ല മൗലവി (94) നിര്യാതനായി. മാറഞ്ചേരി എം.യു.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. കെ.എൻ.എം സംസ്ഥാന കൗൺസിലർ, കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന അംഗം, പരിച്ചകം സലഫി മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, അഹമ്മദ് നജീബ് (ഖത്തർ), മുഹമ്മദ് ഹബീബ് (ദുബൈ), സൈനബ, അഡ്വ. എം.എ.എം. റഫീഖ്, അബ്ദുറഹീം (അജ്മാൻ).
മരുമക്കൾ: മൊയ്തുട്ടി (പുന്നയൂർ), സൈയ്തുമുഹമ്മദ് (നായരങ്ങാടി), റുഖിയ ടീച്ചർ (ഖത്തർ), ഫാത്തിമ (ദുബൈ), സാബിറ (അസി. പ്രഫസർ, മലപ്പുറം ഗവ. കോളജ്), പ്രസി (അജ്മാൻ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.