പെരിന്തൽമണ്ണ: കക്കൂത്ത് പരേതനായ വെള്ളാംചോല ഹസ്സൻ കുട്ടി ഹാജിയുടെ മകൻ ഹുസൈൻ (57) ദുബൈയിൽ നിര്യാതനായി. 30 വർഷത്തോളമായി പ്രവാസിയാണ്. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. ഈ മാസം 15ന് നാട്ടിൽ വരാനിരുന്നതാണ്. മാതാവ്: പരേതയായ ഒതുക്കുംപുറത്ത് നഫീസ. ഭാര്യ: കട്ടുപ്പാറയിലെ കക്കാട്ടിൽ ആബിദ. മക്കൾ: ആദിൽ ഹസൻ, മുഹമ്മദ് ഷാഹിൽ, ഇസാൻ. സഹോദരങ്ങൾ: ഫാത്തിമ, ലൈല, മുഹമ്മദാലി എന്ന ബാപ്പു, അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പ, ഉസ്മാൻ, ഉമൈവ, ഐഷാബി, അബൂബക്കർ, ഹംസ, ഇബ്രാഹിം, സാറാബി, യൂസുഫ്, അബ്ദുൽ ഖാദർ, നവാസ്, മൂസ, ബഷീർ, ജബ്ബാർ, റൈഹാനത്ത്, പരേതരായ ഉമ്മർ, അബ്ബാസ്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കക്കൂത്ത് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.