മങ്കട: കർക്കടകം കരങ്ങാടൻ അബ്ദുറസാഖ് എന്ന കുഞ്ഞിപ്പ (84) നിര്യാതനായി. മുൻ എയർ ഫോഴ്സ് കോർപറൽ ഓഫിസറും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനുമായിരുന്നു. എം.ഇ.എസ് മങ്കട യൂനിറ്റ് സെക്രട്ടറി, എക്സർവിസ് മങ്കട ലീഗ് പ്രസിഡന്റ്, കർക്കടക്കം ബിലാൽ ജുമാ മസ്ജിദ് പ്രസിഡൻറ്, മങ്കട പബ്ലിക് ലൈബ്രറി ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ (ചരക്കാപറമ്പ്). മക്കൾ: ആബിദലി, മൻസൂർ (ഇരുവരും സൗദി), ഡോക്ടർ നിഷാദ് (മദർ കെയർ ഹോസ്പിറ്റൽ മണ്ണാർക്കാട്), ആയിഷാബി (പ്രധാനാധ്യാപിക എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ മണ്ണാർക്കാട്). മരുമക്കൾ: മമ്മി മുഹമ്മദ് (മണ്ണാർക്കാട് ), നജ്മുന്നീസ (മോങ്ങം), സകിയ്യ (ചെറുകുളമ്പ്), ഡോ. ജസീല (ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ മലപ്പുറം).
സഹോദരങ്ങൾ: ഇസ്മാഈൽ അലി, പരേതരായ അഹമ്മദലി മാസ്റ്റർ, മുഹിയുദ്ദീൻ അലി, ഫാത്തിമ, മറിയുമ്മ, ഖദീജ, നഫീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടന്നമണ്ണ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.