ഇരിമ്പിളിയം: പെരിങ്ങാട്ടുതൊടി പരേതനായ സൈതാലിക്കുട്ടിയുടെ മകനും പരേതനായ പി.കെ. വൈദ്യരുടെ സഹോദരനുമായ പ്രഫ. അബ്ദുല്ല (80) നിര്യാതനായി.
കോഴിക്കോട് ഗവ. ബി.എഡ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ, മർകസ് ബി.എഡ് കോളജ് പ്രിൻസിപ്പൽ, പെരിങ്ങാട്ടുതൊടി കുടുംബ സമിതി പ്രസിഡന്റ്, വലിയകുന്ന് ജുമാ മസ്ജിദ് ട്രഷറർ, പെയ്ൻ ആൻഡ് പാലിയേറ്റിവ് വൈസ് പ്രസിഡന്റ്, എം.എസ്.എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, വളാഞ്ചേരി യൂനിറ്റ് പ്രസിഡന്റ്, ബിൽഡിങ് ഓണേഴ്സ് വലിയകുന്ന് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയം (ആയപറമ്പിൽ കൽപകഞ്ചേരി). മക്കൾ: അൻവർ സാജിദ്, ഷമീം, പരേതനായ ജമാൽ ഫൈസൽ. മരുമക്കൾ: റെജ്ലീന, അനീഷ ബീഗം, ജംഷീദ. മറ്റു സഹോദരങ്ങൾ: അമീറലി, പരേതരായ വീരാവുണ്ണി, മുഹമ്മദലി, ഫാത്തിമ കുട്ടി, നഫീസ.